ദേശീയം

ബിജെപി മുക്ത ഭാരതം അജണ്ടയിലില്ല; നേര്‍ക്കുനേര്‍ ഏറ്റുമുട്ടി പരാജയപ്പെടുത്തും: രാഹുല്‍ ഗാന്ധി 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരത് പ്രചാരണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി മുക്ത ഭാരത് താന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പകരം നേര്‍ക്കുനേര്‍ ഏറ്റുമുട്ടി അവരെ പരാജയപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ ഇതിനോടകം രണ്ടാമതും ചിന്തിച്ചുതുടങ്ങി. കര്‍ണാടക തെരഞ്ഞെടുപ്പില്‍ തന്നെ ഇടിച്ചുതാഴ്ത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത്. എന്നാല്‍ സമാനമായ ഭാഷയില്‍ താന്‍ അദ്ദേഹത്തെ അധിക്ഷേപിക്കില്ല. പ്രധാനമന്ത്രി പദത്തെ ആദരവോടെയാണ് കാണുന്നത്. ബിജെപിയുടെ വീക്ഷണം ഇന്ന് രാജ്യത്ത് ഒരു വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രധാനമായും കര്‍ണാടക ജനതയുടെ ശബ്ദവും ആര്‍എസ്എസ് കാഴചപ്പാടും തമ്മിലാണ് ഏറ്റുമുട്ടല്‍. ഇവിടെ ഒരു ഇന്ത്യക്കാരന്‍ എങ്ങനെയായിരിക്കണമെന്ന മോദിയുടെ സങ്കുചിത ചിന്താഗതിയും മത്സരത്തിന്റെ ഭാഗഭാക്കാണെന്നും രാഹുല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു