ദേശീയം

'പത്ത് ദിവസം പഴവും പച്ചക്കറിയും വിതരണം ചെയ്യില്ല'; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ 'പണിമുടക്കി' പ്രതിഷേധിക്കാനൊരുങ്ങി കര്‍ഷകര്‍

സമകാലിക മലയാളം ഡെസ്ക്

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നടപടിക്കെതിരേ 'പണിമുടക്കി' പ്രതിഷേധിക്കാനൊരുങ്ങി കര്‍ഷകര്‍.  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് പണിമുടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ പത്ത് ദിവസത്തേക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യേണ്ടെന്നാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. 

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കുക, തുടങ്ങിയ വളരെ കാലമായി കര്‍ഷകര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. കിസാന്‍ ഏക്താ മഞ്ച്, രാഷ്ട്രീയ കിസാന്‍ മഹാസഭാ എന്നീ സംഘടനകളാണ് പ്രതിഷേധത്തിന് അഹ്വാനം ചെയ്തിരിക്കുന്നത്. 

ഈ സംഘടനകളുടെ ഏകോപന സമിതി യോഗത്തിലായിരുന്നു തീരുമാനം. വടക്കേ, മധ്യ ഇന്ത്യന്‍ കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമിചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് യോഗത്തില്‍ പങ്കെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്