ദേശീയം

ബിജെപി നേതാക്കള്‍ ദലിതുകളെ അപമാനിക്കുന്നു; ഭവന സന്ദര്‍ശനത്തെ വിമര്‍ശിച്ച് പാര്‍ട്ടി എംപി 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ബിജെപി നേതാക്കളുടെ  ദലിത് ഭവന സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി എംപി. ബിജെപിയുടെ ദലിത് മുഖമായ സാവിത്രി ഭായ് ഫുലെയാണ് വീണ്ടും നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തുവന്നത്. പാര്‍ട്ടി നേതാക്കളുടെ ഭവന സന്ദര്‍ശനം ദലിതുകളെ അപമാനിക്കല്ലാണെന്ന് അവര്‍ കുറ്റപ്പെടുത്തി. പട്ടിക ജാതി പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം ഭീഷണിയില്ലെന്ന് ആരോപിച്ച് മാസങ്ങള്‍ക്ക് മുന്‍പ് ബറേച്ച് എംപിയായ  സാവിത്രി ഭായ് ഫുലെ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.

സവര്‍ണവിഭാഗങ്ങള്‍ തയ്യാറാക്കുന്ന ഭക്ഷണമാണ് ബിജെപി നേതാക്കള്‍ ദലിത് ഭവനങ്ങളില്‍ ഇരുന്ന് കഴിക്കുന്നത്. പുതിയ പ്ലേറ്റുകളില്‍ ഭക്ഷണം വിളമ്പി കഴിക്കുന്ന ഇവര്‍ വെളളത്തിനായി മിനറല്‍ വാട്ടറിനെയാണ് ആശ്രയിക്കുന്നതെന്നും സാവിത്രി ബായ് ഫുലെ ആരോപിച്ചു. പകരം ദലിതുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ദലിതുകളോട് മനുഷ്യത്വഹീനമായ നടപടിയാണ് ബിജെപി നേതാക്കള്‍ സ്വീകരിക്കുന്നത്. ദലിതുകളുടെ സാമൂഹികമായ മോചനം സാധ്യമാക്കാന്‍ മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും സാവിത്രി ഭായ് ഫുലെ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍