ദേശീയം

കോണ്‍ഗ്രസ് ടിപ്പു ജയന്തി ആഘോഷിക്കുന്നത് വോട്ടുകള്‍ ലക്ഷ്യമാക്കി: നരേന്ദ്രമോദി 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടകയില്‍ വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ടിപ്പു ജയന്തി ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ടിപ്പു ജയന്തി ആഘോഷിക്കാനുളള സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ ചിത്രദുര്‍ഗയില്‍ ബി.ജെ.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് , മോദി സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ തുറന്നടിച്ചത്.

ടിപ്പു ജയന്തി വലിയ ആദരവോടെ ആഘോഷിക്കേണ്ടതുണ്ടോയെന്ന് മോദി ചോദിച്ചു. മാറി വരുന്ന തലമുറകള്‍ക്ക് പ്രചോദനം നല്‍കുന്ന എന്ത് സംഭാവനയാണ് ടിപ്പു സുല്‍ത്താന്‍ നല്‍കിയതെന്നും മോദി ചോദിച്ചു. വീര മടക്കരിയെ പോലെ മണ്‍മറഞ്ഞ് പോയ ആദരണീയരായ വ്യക്തികളെ ഓര്‍ക്കാതെ,വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി കോണ്‍ഗ്രസ് ടിപ്പുജയന്തി ആഘോഷമാക്കുകയാണെന്ന് മോദി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന