ദേശീയം

മോദി സംസാരിക്കുന്നത് തരംതാണ ഭാഷയിലെന്ന് കര്‍ണാടക മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരൂ: കര്‍ണാടകയില്‍ ബിജെപിയെ അധികാരമേറ്റുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയാണെന്ന കാര്യം പോലും മറന്ന തരംതാണ രീതിയിലാണ് നരേന്ദ്രമോദി സംസാരിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിന്റെ ഭാഗമായാണ് തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

സിദ്ധരാമയ്യയെ  അഴിമതിക്കാരനായി ചിത്രീകരിച്ച് കടന്നാക്രമിക്കുകയാണ് തിരഞ്ഞെടുപ്പ് റാലികളില്‍ നരേന്ദ്രമോദി ചെയ്യുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ ദലിത് സ്‌നേഹവും ലിംഗായത്ത് പ്രീണനവും കപടമാണ്. ദളിതര്‍ക്ക് വേണ്ടി സിദ്ധരാമയ്യ ഒന്നും ചെയ്തിട്ടില്ല. അഴിമതിയില്‍ മുങ്ങി കുളിച്ച സര്‍ക്കാരാണ് സിദ്ധരാമയ്യയുടെതെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം

പ്രധാനമന്ത്രി പറയാന്‍ പാടില്ലാത്ത നുണകളാണ് മോദി പറയുന്നത്. മോദിയും അമിത് ഷായും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. യഡ്യുരപ്പയുടെ ആത്മവിശ്വാസത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിനുള്ള ചവിട്ടുപടിയാകും കോണ്‍ഗ്രസിന് കര്‍ണാടക തിരഞ്ഞെടുപ്പെന്ന് സിദ്ധരാമയ്യ ഉറച്ച് പറഞ്ഞു. കര്‍ണാടകത്തില്‍ ബിജെപിക്ക് വോട്ട ലഭിക്കില്ലെന്ന് ഉറച്ച സാഹചര്യത്തിലാണ് മോദിയെ തന്നെ ബിജെപി സംസ്ഥാന ഘടകം രംഗത്തിറക്കിയതെന്നും സിദ്ധരമായ്യ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു