ദേശീയം

സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗം കോടിശ്വരര്‍; ഗുരുതര ക്രിമിനല്‍ കേസിലുള്‍പ്പെട്ടവരിലും മുന്നില്‍ ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരില്‍ മുന്നില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍. 224 ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 83 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് പ്രതികളാണ്. ഇതില്‍ തന്നെ 58 പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണെന്ന് എഡിആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കര്‍ണാടകയിലെ 2560 സ്ഥാനാര്‍ത്ഥികളില്‍ 391 പേരാണ് ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ 254 പേരും ഗുരുതര ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. സ്ഥാനാര്‍ത്ഥികളില്‍ 95 പേരുടെ സത്യവാങ്മൂലം അപൂര്‍ണമാണ്. 25 സ്ഥാനാര്‍ത്ഥികള്‍  കൊലപാതകക്കേസിലും 25 സ്ഥാനാര്‍ത്ഥികള്‍ സ്ത്രീകള്‍ക്കെതിരായ അത്രിക്രമങ്ങളുള്‍പ്പടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.

ക്രിമിനല്‍ കേസുകളില്‍ ബിജെപി മുന്നില്‍ നില്‍ക്കുമ്പോള്‍ ഒട്ടും പുറകിലല്ല കോണ്‍ഗ്രസും ജെഡിഎസ്‌എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന്റെ  220 സ്ഥാനാര്‍ത്ഥികളില്‍ 59 പേരാണ് ക്രിമിനല്‍ കേസ് പ്രതികള്‍. ജെഡിഎസ്‌
199 സ്ഥാനാര്‍ത്ഥികളില്‍ 41 പേര്‍ ക്രിമിനല്‍ കേസിലുള്‍പ്പെട്ടവരാണ്. ഗുരതര ക്രിമിനല്‍കേസില്‍ കോണ്‍ഗ്രസ് നിരയില്‍ 32 പേരും ജെഡിഎസില്‍ 29 പേരുമാണുള്ളത്. 56 മണ്ഡലങ്ങള്‍ ജാഗ്രതാമണ്ഡലങ്ങളാണെന്നും എഡിആര്‍ റിപ്പോര്‍ട്ട് പറയുന്നു.

2560 സ്ഥാനാര്‍ത്ഥികളില്‍ 883 പേരും കോടിപതികളാണ്. 207 പേരാണ് കോണ്‍ഗ്രസ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടികിയല്‍ ഇടം പിടിച്ചത്. ബിജെപിയുടെ പട്ടികയില്‍ 93ശതമാനം സ്ഥാനാര്‍ത്ഥികളും കോടിപതികളാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു