ദേശീയം

രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വസുന്ധരരാജ തന്നെ നയിക്കുമെന്ന് ബിജെപി 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:  വരുന്ന രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യ തന്നെ പാര്‍ട്ടിയെ നയിക്കുമെന്ന് ബിജെപി. രാജസ്ഥാന്റെ ചുമതലയുളള ബിജെപി നേതാവ് അവിനാഷ് റായ് ഖന്നയാണ് ഇക്കാര്യം അറിയിച്ചത്.

തെരഞ്ഞെടുപ്പിനെ ആര് നയിക്കും എന്നതിനെ സംബന്ധിച്ച് പാര്‍ട്ടിയില്‍ ഒരു തര്‍ക്കവുമില്ല. വസുന്ധരരാജ സിന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സംസ്ഥാനത്ത് അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പരാജയം ഏറ്റുവാങ്ങിയിരുന്നു. ഈ പശ്ചാത്തലത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വസുന്ധരരാജ സിന്ധ്യയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത് തിരിച്ചടിക്ക് ഇടയാക്കുമെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തളളി ബിജെപി നേതൃത്വം വസുന്ധരരാജ സിന്ധ്യയില്‍ തന്നെ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു എന്ന് സ്ഥിരീകരിക്കുന്നതാണ് അവിനാഷ് റായ് ഖന്നയുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത