ദേശീയം

ബിജെപിക്കെതിരെ നിര്‍ണായക നീക്കവുമായി ശിവസേന ; പല്‍ഘര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും

സമകാലിക മലയാളം ഡെസ്ക്

മുംബൈ : മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന ബന്ധം കൂടുതല്‍ ഉലയുന്നു. മഹാരാഷ്ട്രയിലെ പല്‍ഘര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ശിവസേനയുടെ തീരുമാനം. മുന്‍ ബിജെപി എംപിയുടെ മകന്‍ ശ്രീനിവാസ വന്‍ഗയാകും ഇവിടെ ശിവസേനയുടെ സ്ഥാനാര്‍ത്ഥി. 

അന്തരിച്ച ബിജെപി എംപി ചിന്താമന്‍ വന്‍ഗയുടെ മകനാണ് ശ്രീനിവാസ വന്‍ഗ. ശിവസേന തലവന്‍ ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് പല്‍ഘറില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. ബിജെപി ഇവിടെ സംസ്ഥാന ആദിവാസ ക്ഷേമ വകുപ്പ് മന്ത്രി വിഷ്ണു സാവറയുടെ മകനെയാകും സ്ഥാനാര്‍ത്ഥിയാക്കുക എന്നാണ് സൂചന. 

ശിവസേന തീരുമാനത്തിന് തിരിച്ചടിയായി പര്‍ഭാനി-ഹിംഗോളി, നാസിക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ശിവസേന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത