ദേശീയം

മഞ്ഞുവീഴ്ച: മുന്‍ മുഖ്യമന്ത്രിയും സംഘവും കേദാര്‍നാഥില്‍ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രിയും സംഘവും കേദാര്‍നാഥില്‍ കുടുങ്ങി. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, രാജ്യസഭാംഗം പ്രദീപ് താംട, എംഎല്‍എ മനോജ് റാവത് എന്നിവരാണ് കേദാര്‍നാഥില്‍ കുടുങ്ങിയത്. 

ഇന്നലെ രാത്രി മുതല്‍ മഞ്ഞുവീഴ്ച ശക്തമായതിനെത്തുടര്‍ന്ന് കേദാര്‍നാഥിലേക്കുള്ള വഴികള്‍ തടസപ്പെട്ടിരിക്കുകയാണ്. ഈ പാതയിലൂടെ ഇപ്പോള്‍ ഗതാഗതം അനുവദിക്കുന്നില്ല. കേദാര്‍നാഥില്‍ എത്തിയവരോട് പാത തുറക്കുന്നതുവരെ തങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. കേദാര്‍നാഥിലേക്ക് ആരെയും കടത്തിവിടുന്നുമില്ല.

കേദാര്‍നാഥ് ക്ഷേത്രദര്‍ശനത്തിനായി ഞായറാഴ്ചയാണ് ഹരീഷ് റാവത്തും സംഘവും എത്തിയത്. ഹെലികോപ്റ്ററിലാണ് ഇവര്‍ എത്തിയെതെങ്കിലും മോശം കാലാവസ്ഥ മൂലം കേദാര്‍നാഥില്‍ കുടുങ്ങുകയായിരിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍