ദേശീയം

റിമോട്ടിനെച്ചൊല്ലി തര്‍ക്കം: പത്ത് വയസുകാരി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

നോയിഡ: ടിവി റിമോട്ടിനു വേണ്ടി സഹോദരിയുമായി വഴക്കുണ്ടാക്കിയ പത്ത് വയസുകാരി തൂങ്ങിമരിച്ചു. ഇന്‍ഡോറിലെ സ്വകാര്യ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ മാനുഷി രാവത്താണ് മൂത്ത സഹോദരിയുമായുണ്ടായ വഴക്കിനെതുടര്‍ന്ന് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ നോയിഡയ്ക്ക് സമീപം സെക്ടര്‍ 12ല്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

അവധി ദിവസമായതിനാല്‍ വീട്ടിലിരുന്നു ടിവി കാണുകയായിരുന്നു രണ്ട് പേരും. പെട്ടെന്നാണ് ടിവി റിമോട്ടിനെ ചൊല്ലി വഴക്കുണ്ടായത്. തുടര്‍ന്ന് മൂത്ത സഹോദരി റിമോട്ട് നല്‍കാത്തതില്‍ പിണങ്ങി മുറിയിലേക്ക് പോയ മാനുഷി ഷാളില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.

മുകള്‍ നിലയിലുണ്ടായിരുന്ന മുത്തശി മാനുഷിയെ കാണാതെ താഴേ ഇറങ്ങിവന്നപ്പോഴാണ് ജനാലയുടെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അയല്‍വാസികളെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'