ദേശീയം

കരുത്തുറ്റ ലോക നേതാക്കളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ലോകത്തിലെ കരുത്തുറ്റ നേതാക്കളുടെ പട്ടികയില്‍ ആദ്യപട്ടികയില്‍ ഇടംപിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മോദി. 

ഫോബ്‌സ് മാസികയുടെ പട്ടികയില്‍ മോദിക്കു താഴെയാണ് ഫെയ്‌സ്ബുക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ്(13), ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ (14), ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ്(15), ആപ്പിള്‍ സിഇഒ ടിം കുക്ക് (24) എന്നിവര്‍. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ രണ്ടാം സ്ഥാനത്തേക്കു തള്ളിയാണ് ഷി ചിന്‍പിങ് ഇത്തവണ ഒന്നാമതെത്തിയത്. 

റിലയന്‍സ് ഇന്‍ഡസ്ര്ടീസ് ചെയര്‍മാന്‍ മുകേഷ് അംബാനി മാത്രമാണ് ഇന്ത്യയില്‍നിന്നു മോദിയെക്കൂടാതെ പട്ടികയിലുള്ളത്. ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യത്ത് മോദിക്ക് ഇന്നും വന്‍ ജനസമ്മതിയാണ്' തിരഞ്ഞെടുക്കാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടതായി ഫോബ്‌സ് വ്യക്തമാക്കി.

പുട്ടിനു പിന്നില്‍ മൂന്നാം സ്ഥാനത്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് പട്ടികയിലുള്ളത്. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നാലാം സ്ഥാനത്തും ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് അഞ്ചാം സ്ഥാനത്തുമുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ ആറാം സ്ഥാനത്താണ്. ബില്‍ഗേറ്റ്‌സ് ഏഴാമതും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എട്ടാമതുമാണ്. 

'വേള്‍ഡ്‌സ് മോസ്റ്റ് പവര്‍ഫുള്‍ പീപ്പിള്‍' വിഭാഗത്തില്‍ വര്‍ഷം തോറും 75 പേരുടെ പട്ടികയാണു ഫോബ്‌സ് പുറത്തുവിടാറുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം