ദേശീയം

ബംഗാള്‍: ഇമെയില്‍ നോമിനേഷന് സ്റ്റേ; എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ ഇമെയില്‍ വഴി നാമനിര്‍ദേശ പത്രിക സ്വീകരിക്കണമെന്ന കല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തെരഞ്ഞടുപ്പ് മുന്‍ നിശ്ചയപ്രകാരം സുതാര്യമായി നടത്താന്‍ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കി.ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി.

20,076സീറ്റുകളില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇവര്‍ തെരഞ്ഞടുക്കപ്പെട്ടതായി ജൂലായ് 3വരെ പ്രഖ്യാപിക്കരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. 

പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ തൃണമൂല്‍ അക്രമം വ്യാപകമായ പശ്ചാത്തലത്തിലാണ് പ്രതിപക്ഷപാര്‍ട്ടികള്‍ കോടതിയെ സമീപിച്ചത്്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം അക്രമം വ്യാപകമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത് കണക്കിലെടുത്താണ് ഇമെയില്‍ വഴി നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'