ദേശീയം

'നുണയന്‍ ലാമ' മോദിക്കെതിരെ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ 'ദി ലൈ ലാമ' എന്ന തലക്കെട്ടോടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. നഗരത്തില്‍ മന്ദിര്‍ മാര്‍ഗ് ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകള്‍ പിടിച്ചെടുത്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നുണയന്‍ ലാമ എന്ന അര്‍ത്ഥമുളള ദി ലൈ ലാമ( the lie lama) എന്ന പേരിലുളള പോസ്റ്ററില്‍ മോദി കൈകൂപ്പി നില്‍ക്കുന്ന ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. മോദി പുഞ്ചിരിക്കുന്ന പോസ്റ്റര്‍  വ്യാഴാഴ്ച രാത്രിയിലാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

പൊതുമുതല്‍ വികൃതമാക്കല്‍ തടയുന്നതിനുളള നിയമമനുസരിച്ചാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോസ്റ്ററില്‍ വാട്ടര്‍മാര്‍ക്കും, പ്രിന്റ് ചെയ്ത സ്ഥലത്തിന്റെ വിശദാംശങ്ങളും ലഭ്യമല്ലെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു