ദേശീയം

മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന മുന്‍ തലവന്‍ ഹിമാന്‍ഷു റോയി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന മുന്‍ തലവന്‍ ഹിമാന്‍ഷു റോയി ആത്മഹത്യ ചെയ്തു. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെയ്ക്കുകയായിരുന്നു. 

 മരണം കാരണം വ്യക്തമല്ലെന്ന് മുംബൈ പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കുന്നു.

മുംബൈയിലെ അദ്ദേഹത്തിന്റെ സ്വന്തം വസതിയിലായിരുന്നു സംഭവം. 1988 ബാച്ച് ഐപിഎസ് ഓഫീസറായ ഹിമാന്‍ഷു റോയി മുംബൈയില്‍ ജോയിന്റ് കമ്മീഷണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2016ല്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഐപിഎല്‍ വാതുവെയ്പ്പ് കേസ് അന്വേഷണ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. 

ഏതാനും വര്‍ഷങ്ങളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇതേതുടര്‍ന്ന് ഇദ്ദേഹം കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത