ദേശീയം

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവുംവലിയ ഒറ്റകക്ഷി; തൂക്കുസഭയെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; ജെഡിഎസ് കിങ് മേക്കറാകും

സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ തൂക്കുസഭയാകും വരികയെന്നും ജെഡിഎസ് നിലപാട് നിര്‍ണായകമാകുമെന്നും സര്‍വേ ഫലങ്ങള്‍ പറയുന്നു. 

ടൈംസ് നൗ വിഎംആര്‍ സര്‍വേ പ്രകാരം കോണ്‍ഗ്രസ് 90 മുതല്‍ 103 സീറ്റ് വരെ നേടും. ബിജെപിക്ക് 80-93 സീറ്റുകള്‍ വരെ ലഭിക്കും. ജെഡിഎസ് 31-33 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും ടൈംസ് നൗ സര്‍വേ പറയുന്നു. 

ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഫലം പറയുന്നത് കോണ്‍ഗ്രസ് 106-118 സീറ്റുകള്‍ വരെ നേടുമെന്നാണ്. ബിജെപിക്ക് 79-92 സീറ്റുകളില്‍ സര്‍വേ വിജയം പ്രവചിക്കുന്നു. ജെഡിഎസിന് സാധ്യത കല്‍പിക്കുന്നത് 22-30 വരെ സീറ്റുകളിലാണ്.

സിഎന്‍എന്‍ ന്യൂസ് 18 സര്‍വേ പ്രകാരം കോണ്‍ഗ്രസിന് 106 മുതല്‍ 118 സീറ്റുകളില്‍ വിജയിക്കാനാവും. ബിജെപി 79-92 വരെ സീറ്റുകള്‍ നേടും. ജെഡിഎസ് 22-30 വരെ സീറ്റ് വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. 

ബിജെപി 95 മുതല്‍ 114 വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് റിപബ്ലിക് ടിവി സര്‍വേ പറയുന്നത്.  കോണ്‍ഗ്രസിന് 73-82 സീറ്റുകള്‍ വരെ ലഭിക്കും. ജെഡിഎസ് 32-43 വരെ സീറ്റുകളും മറ്റുള്ളവര്‍ 23 വരെ സീറ്റുകളും നേടുംമെന്നും റിപബ്ലിക് ടിവി പറയുന്നു. 65 ശതമാനം പോളിങ്ങാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ