ദേശീയം

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കും; കാറ്റ് തങ്ങള്‍ക്കനുകൂലമെന്ന് കെ.സി വേണുഗോപാല്‍ 

സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: കര്‍ണാടകയില്‍ വീണ്ടും കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. വോട്ടെടുപ്പ് കഴിഞ്ഞതിന്റയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന്റെയും പശ്ചാതലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും എന്നതില്‍ ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസിനനുകൂലമായ ശക്തമായ മുന്നേറ്റമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പറയുന്നത്. എന്നാല്‍ തൂക്കുസഭയ്ക്കാണ് സാധ്യതതയെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. 

ടൈംസ് നൗ വിഎംആര്‍ സര്‍വേ പ്രകാരം കോണ്‍ഗ്രസ് 90 മുതല്‍ 103 സീറ്റ് വരെ നേടും. ബിജെപിക്ക് 8093 സീറ്റുകള്‍ വരെ ലഭിക്കും. ജെഡിഎസ് 3133 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും ടൈംസ് നൗ സര്‍വേ പറയുന്നു.

ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഫലം പറയുന്നത് കോണ്‍ഗ്രസ് 106118 സീറ്റുകള്‍ വരെ നേടുമെന്നാണ്. ബിജെപിക്ക് 7992 സീറ്റുകളില്‍ സര്‍വേ വിജയം പ്രവചിക്കുന്നു. ജെഡിഎസിന് സാധ്യത കല്‍പിക്കുന്നത് 2230 വരെ സീറ്റുകളിലാണ്.

സിഎന്‍എന്‍ ന്യൂസ് 18 സര്‍വേ പ്രകാരം കോണ്‍ഗ്രസിന് 106 മുതല്‍ 118 സീറ്റുകളില്‍ വിജയിക്കാനാവും. ബിജെപി 7992 വരെ സീറ്റുകള്‍ നേടും. ജെഡിഎസ് 2230 വരെ സീറ്റ് വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

ബിജെപി 95 മുതല്‍ 114 വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് റിപബ്ലിക് ടിവി സര്‍വേ പറയുന്നത്. കോണ്‍ഗ്രസിന് 7382 സീറ്റുകള്‍ വരെ ലഭിക്കും. ജെഡിഎസ് 3243 വരെ സീറ്റുകളും മറ്റുള്ളവര്‍ 23 വരെ സീറ്റുകളും നേടുംമെന്നും റിപബ്ലിക് ടിവി പറയുന്നു. 65 ശതമാനം പോളിങ്ങാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ