ദേശീയം

കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി; ബിജെപിക്കും കോണ്‍ഗ്രസിനും ജനവിധി നിര്‍ണായകം

സമകാലിക മലയാളം ഡെസ്ക്

ബം​ഗ​ളൂ​രു: ദേശീയ രാഷ്ട്രീയത്തിന്റെ ​ഗതി നിർണയിക്കുന്ന കർണാടകയിൽ വോട്ടെടുപ്പ് ആരംഭിച്ചു. കോൺ​ഗ്ര​സ് മു​ക്ത​ഭാ​ര​ത​മെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക​ടു​ക്കാൻ ബി. ജെ.​പി​യും ചെ​റു​ക്കാൻ കോൺ​ഗ്ര​സും വീ​റു​റ്റ പോ​രാ​ട്ടം ന​ട​ത്തു​ന്ന കർ​ണാ​ട​ക​യിൽ തെരഞ്ഞെടുപ്പ് ഇരുവർക്കും നിർണായകമാണ്. 

 രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. ചി​ല​യി​ട​ത്ത് മ​തേ​തര ജ​ന​താ​ദ​ളു​മാ​യി ത്രി​കോ​ണ​മ​ത്സ​ര​മു​ണ്ടെ​ങ്കി​ലും ഭൂ​രി​പ​ക്ഷം മ​ണ്ഡ​ല​ങ്ങ​ളി​ലും ബി.​ജെ.​പി​യും കോൺ​ഗ്ര​സും ത​മ്മിൽ നേ​രി​ട്ടു​ള്ള പോ​രാ​ട്ട​മാ​ണ്. മൂ​ന്ന് നേ​താ​ക്കൾ ര​ണ്ട് മ​ണ്ഡ​ലങ്ങ​ളിൽ വീ​തം മ​ത്സ​രി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ മൈ​സൂ​രി​ലെ ച​മു​ണ്ഡേ​ശ്വ​രി​യി​ലും ബാ​ഗൽ​കോ​ട്ടി​ലെ ബാ​ദാ​മി​യി​ലും ബി. ജെ.​പി​യു​ടെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാർ​ത്ഥി ബി. ശ്രീ​രാ​മ​ലു ബാ​ദാ​മി​യിൽ സി​ദ്ധ​രാ​മ​യ്യയ്ക്കെ​തി​രെ​യും​ ബെ​ല്ലാ​രി​യി​ലെ സി​റ്റി മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കു​ന്നു.

തി​രി​ച്ചറി​യൽകാർഡ് കൂട്ട ത്തോടെ പി​ടി​ച്ചെടുത്ത ആർ. ആർ ന​ഗർ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ടു​പ്പ് 28 ലേ​ക്ക് മാ​റ്റി. ഇ​വി​ടെ വോ​ട്ടെ​ണ്ണൽ 31 ന്. ജ​യ​ന​ഗ​റിൽ സ്ഥാ​നാർ​ത്ഥി വി​ജ​യ​കു​മാ​റി​ന്റെ മ​ര​ണ​ത്തെ തു​ടർ​ന്നാണ് മാറ്റി​വച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു