ദേശീയം

ബാലിശമായ കേസുകളുമായി സുപ്രീംകോടതിയെ സമീപിക്കരുത്: എജി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാലിശമായ കേസുകളുമായി സുപ്രീം കോടതിയെ സമീപിക്കരുതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് അറ്റോര്‍ണി ജനറലിന്റെ നിര്‍ദ്ദേശം. സര്‍വീസ് സംബന്ധമായതോ, പ്രത്യേക അവധിയുമായി ബന്ധപ്പെട്ട ഹര്‍ജികളോ കഴിവതും സുപ്രീം കോടതിയില്‍ എത്താതെ നോക്കണമെന്നും എജിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

സര്‍വീസ് സംബന്ധമായ വിഷയങ്ങളില്‍ ഹൈക്കോടതി തള്ളിയ നിരവധി കേസുകള്‍ സുപ്രീം കോടതിയിലേക്ക് വരുന്ന സാഹചര്യത്തിലാണ് എജിയുടെ നിര്‍ദ്ദേശം. സര്‍വീസ് സംബന്ധമായ ഹര്‍ജികളില്‍ നിയമ മന്ത്രാലയം സോളിസിറ്റര്‍ ജനറലില്‍ നിന്നും അഭിപ്രായം ആരായാറുണ്ട്. കേന്ദ്രം കക്ഷിയായ 46 ശതമാനം കേസുകളാണ് രാജ്യത്തെ കോടതികളില്‍ കെട്ടികിടക്കുന്നത്. കണക്ക് പ്രകാരം 3.14 കോടി കേസുകള്‍. ഇതില്‍ ഗണ്യമായി കുറവ് വരുത്തുക എന്നത് ഉദ്ദേശിച്ചുകൊണ്ടാണ് എജിയുടെ തീരുമാനം.

'കോടതിയുടെ ഉത്തരവും കാത്ത് കിടക്കുന്ന പല കേസുകളും അതത് വകുപ്പ് മുഖാന്തിരം തന്നെ തീര്‍പ്പ് കല്‍പ്പിക്കാവുന്നതാണ്' നിയമ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്