ദേശീയം

രാജ്യത്തെ എല്ലാ കോടതികളിലും ലൈംഗികപീഡന പരാതി സമിതികളുണ്ടാക്കണമെന്ന് സുപ്രീം കോടതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലൈംഗികപീഡന പരാതി സമിതികള്‍ രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും ജില്ലാ കോടതികളിലും രൂപീകരിക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. രണ്ടുമാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

വിശാഖ കേസ് വിധിയുടെ പശ്ചാത്തലത്തില്‍ 2003ല്‍ രൂപം നല്‍കിയ തൊഴില്‍സ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ പീഡനം തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സമിതിയുണ്ടാക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരെ കമ്മിറ്റിയില്‍ അംഗങ്ങളാക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഡല്‍ഹി ഹൈക്കോടതിയിലും അതിനുകീഴിലുള്ള ജില്ലാ കോടതികളിലും ഒരാഴ്ചയ്ക്കകം സമിതിയുണ്ടാക്കാനാണ് ഉത്തരവ്.

ഡല്‍ഹി തീസ് ഹസാരി കോടതിയിലെ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കൈയ്യേറ്റം ചെയ്ത് അവഹേളിച്ചുവെന്ന അഭിഭാഷകയുടെ പരാതിയുടെ പശ്ചാതലത്തിലാണ് വിധി. ഇരുവിഭാഗങ്ങളും ചര്‍ച്ചചെയ്ത് പ്രശ്‌നം പരിഹരിക്കാനാണ് കേസില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയെസംബന്ധിച്ച് ഡല്‍ഹി പോലീസ് െ്രെകം ബ്രാഞ്ച് അന്വേഷിക്കണമെന്നും ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നടപടിക്രമങ്ങളില്‍ ഇടപെടരുതെന്നും നിര്‍ദ്ദേശിച്ചുകൊണ്ടാണ് പരാതി തീര്‍പ്പാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍