ദേശീയം

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഹിന്ദി നിര്‍ബന്ധമാക്കാന്‍ നീക്കം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഹിന്ദി നിര്‍ബന്ധമാക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ വിവിധ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുമായി നടത്തുന്ന ആശയവിനിമയങ്ങള്‍ ഹിന്ദിയിലാക്കാനാണ് നീക്കം. സംസ്ഥാന സര്‍ക്കാരുകള്‍ ഇംഗ്ലീഷിലാണ് കത്ത് നല്‍കുന്നതെങ്കിലും കേന്ദ്രത്തിന്റെ മറുപടി ഹിന്ദിയിലായിരിക്കും. ഹിന്ദി നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക ഭാഷാ പാര്‍ലമെന്ററി സമിതി 19 മുതല്‍ 23 വരെ കേരളം സന്ദര്‍ശിക്കും. 

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ആശയവിനിമയം ഹിന്ദിയിലാക്കുന്നത് സംബന്ധിച്ചാണ് സമിതി മുഖ്യമായും ചര്‍ച്ച നടത്തുക. ഹിന്ദി പ്രോത്സാഹനം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഹിന്ദി ആശയവിനിമയ ഭാഷയാക്കുനന്ത് സംബന്ധിച്ച് പൊതുമേഖലാ സ്ഥാപന മേധാവികളുമായി ചര്‍ച്ച നടത്തും. 

സര്‍ക്കാര്‍ പരസ്യങ്ങള്‍ ഭൂരിഭാഗവും ഹിന്ദിയില്‍ നല്‍കാനാണ് ബിജെപി സര്‍ക്കാരിന്റെ തീരുമാനം. ഹിന്ദി പ്രോല്‍സാഹിപ്പിക്കാനെന്ന മട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍