ദേശീയം

ഭക്ഷണം ജനങ്ങള്‍ കട്ടുകൊണ്ടുപോയി; ലാലു പ്രസാദിന്റെ മകന്റെ വിവാഹ വേദി യുദ്ധക്കളമായി

സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന; ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹം ജനക്കൂട്ടം ഇടിച്ചു കയറി അലങ്കോലമാക്കി. വിഐപി പന്തലില്‍ സജീകരിച്ചിരുന്ന ഭക്ഷണസാധനങ്ങള്‍ ജനങ്ങള്‍ കൂട്ടം ചേര്‍ന്ന് കട്ടുകൊണ്ടുപോവുകയായിരുന്നു. അനിയന്ത്രിതമായി തടിച്ചുകൂടിയ ജനങ്ങളുടെ കടന്നാക്രമണം നോക്കിനില്‍ക്കാനല്ലാതെ മറ്റൊന്നിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ വിവാഹ സംഘാടകര്‍ക്കോ കഴിഞ്ഞില്ല. 

വിഐപികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഭക്ഷണം കൊടുക്കാനായി വേര്‍തിരിച്ചിരുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ ഇരച്ചുകയറുകയായിരുന്നു. ബാരിക്കേഡുകളെല്ലാം തകര്‍ത്തായിരുന്നു മോഷണം. സാധനങ്ങള്‍ ജനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 

ആര്‍ജെഡി നേതാവ് ചന്ദ്രിക റോയിയുടെ മകള്‍ ഐശ്വര്യ റോയിയും തേജ് പ്രതാപുമായുള്ള വിവാഹം ഞായറാഴ്ചയായിരുന്നു. വധൂവരന്‍മാര്‍ പരസ്പരം മാലയണിയിച്ചതോടെയാണ് ജനക്കൂട്ടത്തിന്റെ നിയന്ത്രണം വിട്ടത്. വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖരും പാര്‍ട്ടി പ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിന് പേരാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്.

ഏഴായിരം പേര്‍ക്കുള്ള സദ്യയാണ് ഒരുക്കിയിരുന്നത്. എന്നാല്‍ യുവ നേതാവിന്റെ വിവാഹം കൂടാന്‍ അതില്‍ കൂടുതല്‍ ആളുകള്‍ എത്തിയതാണ് പ്രശ്‌നത്തിന് കാരണമായത്. ഭക്ഷണ സാധനങ്ങളെല്ലാം മുഴുവന്‍ പാത്രത്തോടെയുമാണ് കടത്തിക്കൊണ്ടുപോയത്. ഇതിന് ഇടയില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാത്ര്ങ്ങളും കസേരയും മേശയുമെല്ലാം തകര്‍ത്തുകൊണ്ടായിരുന്നു അതിക്രമം. ജനങ്ങളെ നിയന്ത്രിക്കാന്‍ സൗകര്യമില്ലാതിരുന്നത് കൊള്ളയടിക്ക് കാരണമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത