ദേശീയം

വോട്ട് തേടി വരുന്ന ബിജെപിക്കാരെ മദ്യക്കുപ്പി കൊണ്ട് അടിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചത്തീസ്ഗഡ് തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം അവശേഷിക്കേ, ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംഎല്‍എ. വോട്ടു തേടി വരുന്ന ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും മദ്യക്കുപ്പി ഉപയോഗിച്ച്  തല്ലണമെന്ന്‌ കോണ്‍ഗ്രസ് എംഎല്‍എ രാം ദയാല്‍ യൂക്ക് ആഹ്വാനം ചെയ്തു. മദ്യത്തിന് ഉയര്‍ന്ന വില ഈടാക്കി ഫണ്ട് കണ്ടെത്തി തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കാനുളള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് എംഎല്‍എ ആരോപിച്ചു.

ചത്തീസ്ഗഡ് സംസ്ഥാനത്ത് കോര്‍ബ മണ്ഡലത്തേ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ബിജെപിക്കെതിരെ കടന്നാക്രമിച്ചത്. കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം നടത്തിയ പ്രസംഗത്തിലാണ് ബിജെപി പ്രവര്‍ത്തകരെ മദ്യത്തിന്റെ കാലി കുപ്പി ഉപയോഗിച്ച്  തല്ലണമെന്ന്‌
പറഞ്ഞത്. സംസ്ഥാനത്ത് 600 രൂപ വിലയുളള മദ്യക്കുപ്പി 1000 രൂപയ്ക്കാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്. ഇതിലുടെ സമാഹരിക്കുന്ന തുക തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിയ്ക്കാന്‍ ഉപയോഗിക്കാനാണ് ബിജെപി നീക്കം. ഇത്തരത്തില്‍ വോട്ടു തേടി വരുന്ന ബിജെപി പ്രവര്‍ത്തകരെ മദ്യക്കുപ്പി ഉപയോഗിച്ച് തല്ലണമെന്നാണ് എംഎല്‍എ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു