ദേശീയം

എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും? കര്‍ണാടകയില്‍ നാടകീയ നീക്കങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ കര്‍ണാടക തെരഞ്ഞടുപ്പില്‍ നാടകീയ നീക്കങ്ങള്‍. തെരഞ്ഞടുപ്പില്‍ ജെഡിഎസ് നിര്‍ണായക ശക്തിയായ  സാഹചര്യത്തില്‍ അവരുടെ പിന്തുണ തേടി കോണ്‍ഗ്രസ് ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി. എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന കോണ്‍ഗ്രസിന്റെ നിര്‍ദേശം ജെഡിഎസ് അംഗീകരിച്ചതയാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ രൂപികരണത്തിന് അവകാശവാദവം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ വൈകീട്ട് നാലുമണിക്ക് ഗവര്‍ണറെ കാണും. കൂമാരസ്വാമി മുഖ്യമന്ത്രിയാക്കുന്നതിന് പിന്നാലെ കോണ്‍ഗ്രസ് ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ ഉപമുഖ്യമന്ത്രിയാക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ സര്‍ക്കാര്‍ രൂപികരണത്തിനുള്ള അവകാശവാദവുമായി യെദ്യൂരപ്പയും ഗവര്‍ണറെ കാണും

അതേസമയം ജെഡിഎസുമായി ചര്‍ച്ച നടത്താന്‍ ബിജെപിയും നീക്കം ആരംഭിച്ചിട്ടുണ്ട്. ബിജെപി നേതാവ് അശോക് ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി കേന്ദ്രങ്ങള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത