ദേശീയം

കര്‍ണാടക തെരഞ്ഞെടുപ്പ് :  മലയാളികള്‍ക്ക് ജയം

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. സര്‍വജ്ഞ നഗറില്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെടി ജോര്‍ജ് വിജയിച്ചു. മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് യുടി ഖാദറും വിജയിച്ചു. മംഗലാപുരത്ത് നിന്നാണ് ഖാദറിന്റെ വിജയം. 

ശാന്തിനഗറില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ എ ഹാരിസും വിജയിച്ചു. മകന്‍ ബാറില്‍ അടിയുണ്ടാക്കിയ സംഭവത്തെതുടര്‍ന്ന് ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം തുലാസിലായിരുന്നു. ആദ്യ.ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒന്നും ഹാരിസിന്റെ പേര് ഉണ്ടായിരുന്നില്ല. ഏറ്റവും ഒടുവിലാണ് ഹാരിസിനെ സ്ഥാനാര്‍ത്ഥിയാക്കി കൊണ്ടുള്ള ഹൈക്കമാന്‍ഡ് തീരുമാനം വരുന്നത്. 

രാജ്യം ഉറ്റുനോക്കിയ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ബിജെപി കേവലഭൂരിപക്ഷം നേടി അധികാരം ഉറപ്പിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരു മേഖലയില്‍ പോലും വ്യക്തമായ മേല്‍ക്കൈ നേടാന്‍ സാധിച്ചില്ല. അതേസമയം ജെഡിഎസ് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. രണ്ടിടത്ത് മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി ജി.ടി ദേവഗൗഡയോട് പരാജയപ്പെട്ടു. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ ശിക്കാരിപുരയില്‍ വിജയിച്ചു. 

കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ച തീരദേശ മേഖലയും മധ്യ കര്‍ണാടകയും ബിജെപി പൂര്‍ണമായും തൂത്തുവാരി. ദക്ഷിണ കന്നടയില്‍ മാത്രമാണ് ബിജെപിക്ക് മുന്നേറാന്‍ സാധിക്കാതെ പോയത്. ഇവിടെ ജെഡിഎസാണ് മുന്നിലെത്തിയത്. ലിംഗായത്ത് വിഭാഗക്കാരുടെ മേഖലയിലും കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു ഫലം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു