ദേശീയം

യെദ്യൂരപ്പയുടെ ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമായി

സമകാലിക മലയാളം ഡെസ്ക്

 ബംഗലൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കവെ,അണികളെ അമ്പരിപ്പിച്ച് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പറഞ്ഞ പ്രവചന സ്വഭാവമുളള വാക്കുകള്‍ പ്രസക്തമാകുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് തറപ്പിച്ച് പറഞ്ഞ യെദ്യൂരപ്പ ഒരു പടി കൂടി കടന്ന് സത്യപ്രതിജ്ഞ തീയതി വരെ പ്രഖ്യാപിച്ച് അന്ന് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഭരണം ഉറപ്പിക്കുന്ന ഭൂരിപക്ഷമാണ് ബിജെപി നേടിയിരിക്കുന്നത്.  

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാലുടന്‍ പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനായി ഡല്‍ഹിയിലേക്ക് പോകും. 17നായിരിക്കും സത്യപ്രതിജ്ഞ നടക്കുകയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം യെദ്യൂരപ്പ ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ വാക്കുകളാണ് പ്രസക്തമാകുന്നത്. ഇതിന്റെ ചുവടുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റ് കേന്ദ്രമന്ത്രിമാരെയും ക്ഷണിക്കാന്‍ യെദ്യൂരപ്പ ഇന്ന് ഡല്‍ഹിയിലേക്ക് പറക്കും. 

ശിക്കാരിപുരയില്‍ നിന്നും ജനവിധി തേടിയ യെദ്യൂരപ്പ കോണ്‍ഗ്രസിന്റെ ജി ബി മാലതേഷിനെയാണ് പരാജയപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''