ദേശീയം

കോണ്‍ഗ്രസ് നേതാക്കള്‍  ചീഫ് ജസ്റ്റിസിനെ കാണും; ഇന്ന് തന്നെ ഹര്‍ജി നല്‍കും

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചതിന് പിന്നാലെ നിയമനടപടിയുമായി കോണ്‍ഗ്രസ്.  കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി അല്‍പസമയത്തിനകം ചീഫ് ജസ്റ്റിസിനെ കാണും. ഇന്നു തന്നെ ഹര്‍ജി നല്‍കാനാണ് തീരുമാനം.

നാളെ രാവിലെ ഒന്‍പതരയ്ക്ക് യദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് ബിജെപി എംഎല്‍എ സുരേഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. മുന്‍ എജി മുഗള്‍ റോത്തഗിയാണ് നിയമോപദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് ഗവര്‍ണറുടെ ഓഫീസില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസസ്ഥാനത്തിലായിരുന്നു എംഎല്‍എയുടെ ട്വീറ്റ്. നേരത്തെ തന്നെ സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങാന്‍ ബിജെപി സംസ്ഥാന ഘടകം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. 27 വരെ ഗവര്‍ണര്‍ സമയം അനുവദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഗവര്‍ണറുടെ തീരുമാനത്തിന് പിന്നാലെ നിയമനടപടികളുമായി മുന്നോട്ടുപോകുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഗവര്‍ണറെ കണ്ടതിന് പിന്നാലെ കുമാരസാമി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ഹരീഷ് സാല്‍വെയുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു.ഗവര്‍ണറുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ജെഡിഎസ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം