ദേശീയം

ബിജെപി നടത്തുന്നത് 100 കോടി രൂപയുടെ കുതിരക്കച്ചവടം; കൂട്ടുനില്‍ക്കുന്നത് ഗവര്‍ണറെന്ന് കുമാരസാമി

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: എംഎല്‍എമാരെ അടര്‍ത്തി മാറ്റാന്‍ ബിജെപി 100 കോടി രൂപ വാഗ്ദാനം നല്‍കിയെന്ന ആരോപണം സ്ഥിരീകരിച്ച് ജെഡിഎസ്. കളളപ്പണം ഉപയോഗിച്ച്് തങ്ങളുടെ എംഎല്‍എമാരെ കൂറുമാറ്റാനാണ് ബിജെപി ശ്രമിച്ചതെന്നും ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് കുമാരസാമി മാധ്യമങ്ങളോട് പറഞ്ഞു. ജെഡിഎസ് എംഎല്‍എമാരെ അണിനിരത്തി കുമാര സാമി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപിക്കെതിരെ കുമാരസാമി ആഞ്ഞടിച്ചത്.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ പൂര്‍ണ തൃപ്തിയില്ല.  വികസനവും ജനങ്ങളുടെ വികാരവും കണക്കിലെടുത്ത് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിജെപിയുമായി ഒരുതരത്തിലുളള സഖ്യത്തിനും താത്പര്യമില്ല. ഭിന്നിപ്പിച്ച് അധികാരം പിടിക്കാമെന്ന ബിജെപിയുടെ ആഗ്രഹം നടക്കാന്‍ പോകുന്നില്ല. കര്‍ണാടകയില്‍ ബിജെപി ഭരണത്തിലേറുമെന്ന മോദിയുടെ ആഗ്രഹം വ്യാമോഹമായി തന്നെ അവശേഷിക്കുമെന്നും ജെഡിഎസ് നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുമാരസാമി ആരോപിച്ചു.

ഗവര്‍ണര്‍ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നുവെന്നും കുമാരസാമി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ