ദേശീയം

സ്വതന്ത്രന്‍ ബിജെപി പക്ഷത്തേക്ക്; കര്‍ണാടകയില്‍ ചരടുവലി ശക്തമാക്കി ബിജെപി; ശ്രീരാമലുവിന് ചുമതല

സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം തകര്‍ക്കാര്‍ ബിജെപി കരുനീക്കങ്ങള്‍ ഊര്‍ജിതമാക്കി. ചര്‍ച്ചകള്‍ക്കും ചരടുവലികള്‍ക്കുമായി ശ്രീരാമലുവിനെയാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്. ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ കര്‍ണാടകയില്‍ ക്യാമ്പ് ചെയ്യുകയാണ്. പണം വാഗ്ദനാം ചെയ്ത് ബിജെപി നേതാക്കള്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരേയും നാല് ജെഡിഎസ് എംഎല്‍എമാരേയും സമീപിച്ചുവെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം ഒരു സ്വതന്ത്ര എംഎല്‍എ ബിജെപി പക്ഷത്തെത്തി എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സ്വതന്ത്ര എംഎല്‍എ ആര്‍. ശങ്കര്‍ യെദ്യൂരപ്പയെ വീട്ടിലെത്തി കണ്ടു. സര്‍ക്കാര്‍ രൂപീകരണം രാഷ്ട്രീയമായ അനിവാര്യം എന്ന നിലപാടിലാണ് ബിജെപിയുള്ളത്. യെദ്യൂരപ്പ ഇന്ന് വീണ്ടും ഗവര്‍ണറെക്കാണും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?