ദേശീയം

ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചത്  അവസരവാദം,കോണ്‍ഗ്രസിന്റേത്ജനാധിപത്യഹത്യ; മറുപടിയുമായി അമിത് ഷാ 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു:  കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റതിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അവസരവാദപരമായ നിലപാട് സ്വീകരിച്ച നിമിഷത്തിലാണ് ജനാധിപത്യഹത്യ നടന്നതെന്ന് അമിത് ഷാ പ്രതികരിച്ചു. കേവലമായ സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കര്‍ണാടകയുടെ ക്ഷേമത്തിന് കോണ്‍ഗ്രസ് വിലകല്‍പ്പിച്ചില്ല. ഇത് ലജ്ജാകരമാണെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ തുടര്‍ച്ചയായി രണ്ടുദിവസങ്ങളില്‍ സംസ്ഥാനത്ത് നാടകീയ സംഭവവികാസങ്ങള്‍ അരങ്ങേറിയപ്പോള്‍ പ്രതികരിക്കാതിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൗനം വെടിഞ്ഞിരുന്നു. ജനാധിപത്യത്തിന്റെ പരാജയത്തില്‍ രാജ്യം വിലപിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന ബിജെപി ഭരണഘടനയെ പരിഹസിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. പൊളളയായ വിജയമാണ് ബിജെപി നേടിയത്.കര്‍ണാടകയില്‍ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണം യുക്തിക്ക് നിരക്കുന്നതല്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നിരുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി എവിടെ എന്ന് വിവിധ കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. യുപിഎ അധ്യക്ഷ സോണിയഗാന്ധിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകള്‍ തേടി കോണ്‍ഗ്രസ് ചരടുവലികളുമായി സജീവമായി രംഗത്ത് നില്‍ക്കുമ്പോഴും രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിന് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ രൂപികരണത്തിന് ബിജെപിക്ക് സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്