ദേശീയം

സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ണാടയില്‍ ശനിയാഴ്ച ബിജെപി സര്‍ക്കാര്‍ വിശ്വാസ് വോട്ട് തേടുന്ന പശ്ചാത്തലത്തില്‍, എംഎല്‍എമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ണാടക ഡിജിപിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. ജെഡിഎസ്- കോണ്‍ഗ്രസ് എംഎല്‍എമാരുടെ സുരക്ഷ സംബന്ധിച്ച് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‌വി കോടതിയില്‍ ആശങ്ക ഉന്നയിച്ചിരുന്നു. ഇത് കണക്കിലെടുത്തായിരുന്നു കോടതിയുടെ നിര്‍ദേശം.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്ന നടപടിക്രമങ്ങള്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് മനു അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടു. വിശ്വാസവോട്ട് നടപടികള്‍ വീഡിയോയില്‍ പകര്‍ത്താന്‍ കോടതി ഇടപെടണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. ഇതും കണക്കിലെടുത്താണ് എംഎല്‍എമാര്‍ക്ക് മതിയായ സുരക്ഷ നല്‍കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കിയത്.  അതേസമയം സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതുവരെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ അനുവദിക്കില്ലെന്നും കോടതി  പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു