ദേശീയം

നിപ്പ വൈറസ് മരണങ്ങള്‍ വേട്ടയാടുന്നു; സേവനം അനുഷ്ഠിക്കാന്‍ അനുവദിക്കണം; പിണറായി വിജയനോട് അഭ്യര്‍ത്ഥനയുമായി കഫീല്‍ ഖാന്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന് ഗൊരഖ്പുര്‍ ബി. ആര്‍ ഡി ആശുപത്രിയിലെ ഡോ: കഫീല്‍ ഖാന്‍. നിപ്പ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം കഫീല്‍ അറിയിച്ചത്. 

ഫജര്‍ നമസ്‌കാരത്തിനു ശേഷം ഉറങ്ങാന്‍ ശ്രമിച്ചിട്ടും എനിക്ക് പറ്റുന്നില്ല. നിപ്പ വൈറസ് മൂലമുള്ള മരണങ്ങള്‍ എന്നെ വേട്ടയാടുന്നു. സോഷ്യല്‍ മീഡിയയിലെ കിംവദന്തികളും ആശങ്കയുണ്ടാക്കുന്നതായി കഫീല്‍ ഖാന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. സിസ്റ്റര്‍ ലിനി പ്രചോദനമാണ്. എന്റെ ജീവിതം സേവനത്തിനു വേണ്ടി മാറ്റി വയ്ക്കാന്‍ തയാറാണ്. 

കഴിഞ്ഞയാഴ്ച കഫീല്‍ ഖാന്‍ കേരളം സന്ദര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശ് ബി ആര്‍ ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ കഫില്‍ ഖാന്‍ പ്രതിയാക്കപ്പെട്ടിരുന്നു. കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി കഠിനമായി പരിശ്രമിച്ചിട്ടും സര്‍ക്കാര്‍ കഫീല്‍ ഖാനെ പ്രതി ചേര്‍ത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍