ദേശീയം

കുമാരസ്വാമി സ്ഥാനമേറ്റു; ബിജെപി വിരുദ്ധ കൂട്ടായ്മയായി സത്യപ്രതിജ്ഞ ചടങ്ങ്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലേറി. മുഖ്യമന്ത്രിയായി ജെഡിഎസിന്റെ സംസ്ഥാന പ്രസിഡന്റ് എച്ച് ഡി കുമാരസ്വാമിയും, ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായ് വാല ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാഹുല്‍ ഗാന്ധി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി,തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സമാജ് വാജി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് , ബിഎസ്പി നേതാവ് മായാവതി, ശരദ് യാദവ്, ചന്ദ്രബാബു നായിഡു തുടങ്ങി ബിജെപി വിരുദ്ധ ഐക്യമുന്നണിക്കായി നിലക്കൊളളുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇതോടെ ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ യോജിപ്പിന്റെ ശക്തിപ്രകടനമായി സത്യപ്രതിജ്ഞ വേദി മാറി.

 വിധാന്‍ സൗധയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെല്ലാം പങ്കെടുത്തു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്ത ചടങ്ങ് ദേശീയ തലത്തില്‍ ബിജെപിക്കെതിരെയുളള പ്രതിപക്ഷ ഐക്യനിരയുടെ പ്രതീതി ജനിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു