ദേശീയം

മമതയുടെ അടുത്ത പ്രധാനമന്ത്രിയാകാമെന്ന സ്വപ്‌നം നടക്കില്ല;  മുന്നറിയിപ്പുമായി ബിജെപി 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  ബിജെപി വിരുദ്ധ മുന്നണി കെട്ടിപ്പടുക്കാന്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ വിമര്‍ശിച്ച് ബിജെപി. പ്രധാനമന്ത്രിയാകുമെന്ന് സ്വപ്‌നം കാണുന്നത് മമത ബാനര്‍ജി അവസാനിപ്പിക്കണം.അവരുടെ മോഹം ഒരിക്കലും യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ലെന്നും മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ്‌വാര്‍ഗീയ വിമര്‍ശിച്ചു.

പ്രാദേശിക പാര്‍ട്ടികളെ കൂടെക്കൂട്ടി അടുത്ത പ്രധാനമന്ത്രിയാകാമെന്നാണ് മമത ബാനര്‍ജി സ്വപ്‌നം കാണുന്നത്. 2014ലും മമത ബാനര്‍ജി ഇത്തരത്തില്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നുവെന്നും വിജയ്‌വാര്‍ഗീയ ആരോപിച്ചു.

പശ്ചിമബംഗാളില്‍ അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൃണമൂല്‍ കോണ്‍ഗ്രസിനുളള മുന്നറിയിപ്പാണ്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു എന്നതിന്റെ വ്യക്തമായ സൂചനയാണ്. അതിനാല്‍ ഇനിയെങ്കിലും ഭരണനിര്‍വഹണത്തില്‍ ശ്രദ്ധ ചെലുത്താന്‍  മമതയോട് വിജയ് വാര്‍ഗീയ ആവശ്യപ്പെട്ടു. 

കര്‍ണാടകയില്‍ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വന്നതിനെ ജനാധിപത്യത്തിന്റെ വിജയമായിട്ടാണ് മമത വിശേഷിപ്പിച്ചത്. ഒരേസമയം ജനാധിപത്യത്തെ കുറിച്ച് വാചാലയാകുമ്പോള്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പോലും അനുവദിക്കാത്ത മമതയുടെ ഇരട്ടത്താപ്പ്  വെളിവായതായും വിജയ് വാര്‍ഗീയ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു