ദേശീയം

മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം വഞ്ചന ദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കുന്ന മെയ് 26 വഞ്ചന ദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ്. വിവിധ തലങ്ങളില്‍ മോദി സര്‍ക്കാര്‍ പരാജയമായിരുന്നുവെന്ന് തുറന്നുകാണിക്കാന്‍ അന്നേ ദിവസം രാജ്യമൊട്ടാകെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

ഫാസിസവും അഴിമതിയും മുഖമുദ്രയായിട്ടുളള ബിജെപി സര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കുകയാണ്. ഇത് തുറന്നുകാണിക്കാന്‍ മോദി സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കുന്ന മെയ് 26 ന് രാജ്യത്തെ മുഴുവന്‍ ജില്ലകളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജാവാലയും എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ടും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്ന് സമാനചിന്താഗതിക്കാരായ രാഷ്ട്രീയപാര്‍ട്ടികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തുന്ന പ്രതിഷേധ പരിപാടിയില്‍ മോദി സര്‍ക്കാരിന്റെ നാലുവര്‍ഷം കൊണ്ട് സാധാരണക്കാര്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ ഉയര്‍ത്തിക്കാണിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി