ദേശീയം

കര്‍ഷകര്‍ക്ക് വേണ്ടി കേരളം ചെയ്യുന്ന ഏതെങ്കിലും ഒന്ന് ചെയ്തുകാണിക്കു; ബിജെപിയെ  വെല്ലുവിളിച്ച് സിപിഎം

സമകാലിക മലയാളം ഡെസ്ക്


കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്ന കര്‍ഷക ക്ഷേമ  പ്രവര്‍ത്തനങ്ങളെപ്പോലെ ഏതെങ്കിലും ഒന്ന് ചെയ്ത് കാണിക്കാന്‍ കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങിലും ഭരിക്കുന്ന ബിജെപിയെ വെല്ലുവിളിച്ച് സിപിഎം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത പശ്ചതാലത്തിലാണ് ബിജെപിയെ വെല്ലുവിളിച്ച് സിപിഎം രംഗത്ത് വന്നിരിക്കുന്നത്. 

കേരള സര്‍ക്കാര്‍ രൂപീകരിച്ച കര്‍ഷക ക്ഷേമ ബോര്‍ഡിനെക്കുറിച്ചുള്ള മന്ത്രി തോമസ് ഐസക്കിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് സിപിഎം ബിജെപിയെ വെല്ലുവിളിച്ചിരിക്കുന്നത്. 

ഭൂനികുതിയുടെ പകുതി കര്‍ഷക ക്ഷേമ ബോര്‍ഡിലേക്കും മറ്റൊരു പകുതി കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കും നീക്കിവയ്ക്കും. അറുപത് വയസ്സുമുതല്‍ പെന്‍ഷന്‍ നല്‍കത്തക്ക വിധത്തിലാണ് ക്ഷേമബോര്‍ഡിന് രൂപം നല്‍കിയത് എന്നായിരുന്നു തോമസ് ഐസക്കിന്റെ ട്വീറ്റ്. ഇത് റീട്വീറ്റ് ചെയ്തുകൊണ്ടാണ് സിപിഎം ബിജെപിയെ വെല്ലുവിളിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍