ദേശീയം

കുമാരസ്വാമി ഇന്ന് വിശ്വാസ വോട്ട് തേടും; സ്വാതന്ത്ര്യം കാത്ത്  കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഒരാഴ്ചയ്ക്ക് ശേഷം വിധാന്‍ സൗധയില്‍ വീണ്ടും മറ്റൊരു വിശ്വാസ വോട്ടെടുപ്പ് കൂടി. കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും. 

117 അംഗങ്ങളുടെ പിന്തുണ ഉറപ്പിച്ചാണ് കുമാരസ്വാമി വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ ഒരുങ്ങുന്നത്. ബിജെപിക്കുള്ളത് 104 അംഗങ്ങളുടെ പിന്തുണ മാത്രം. ബിജെപിയുടെ അട്ടിമറി ശ്രമത്തിനുള്ള മുന്‍കരുതലിന്റെ ഭാഗമായി ഇപ്പോഴും റിസോര്‍ട്ടില്‍ തന്നെ തങ്ങുകയാണ് കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍. വിശ്വാസ വോട്ടെടുപ്പിന് ശേഷം മാത്രമെ ഇവര്‍ സ്വതന്ത്രരാവുകയുള്ളു. 

നിയമസഭാ സ്പീക്കറുടെ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വിശ്വാസ വോട്ടെടുപ്പ് നടക്കുക. സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.ആര്‍.രമേശ് കുമാറാണ് കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. മുതിര്‍ന്ന എംഎല്‍എ ആയ എസ്.സുരേഷ് കുമാറിനെയാണ് ബിജെപി സ്ഥാനാര്‍ഥിയായി നിര്‍ത്തുക. 

എംഎല്‍എമാര്‍ ബിജെപി പാളയത്തിലേക്ക് അവസാനം ചാടുന്ന സാഹചര്യം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ നഗരത്തിലെ ഹില്‍ട്ടന്‍ എംബസി ഗോള്‍ഫ് ലിങ്‌സിലാണ് താമസിപ്പിച്ചിരിക്കുന്നത്. നഗരത്തിന് പുറത്തുള്ള ദേവനഹള്ളിയിലെ ഗോള്‍ഫ്‌ഷെയര്‍ റിസോര്‍ട്ടിലാണ് ജെഡിഎസ് എംഎല്‍എമാര്‍ തങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്