ദേശീയം

ഉദ്ദവ് താക്കറെ സംസ്‌കാരം പഠിപ്പിക്കേണ്ടെന്ന് യോഗി ആദിത്യനാഥ്; ബിജെപി-ശിവസേന പോര് മുറുകുന്നു 

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: തനിക്ക് ഉദ്ദവ് താക്കറെയില്‍ നിന്നും മര്യാദ പഠിക്കേണ്ടതില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശിവസേന മുഖപത്രമായ സാമ്‌നയില്‍ ഉദ്ദവ് താക്കറെ തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ശിവജിയുടെ ചിത്രത്തില്‍ പൂമലയണിയിക്കാന്‍ എത്തിയ ആദിത്യനാഥ് ചെരുപ്പുകള്‍ ഊരിയില്ലെന്നായിരുന്നു ഉദ്ദവിന്റെ വിമര്‍ശനം. 

എനിക്ക് ഉദ്ദവ് താക്കറെയെക്കാള്‍ സംസ്‌കാരമുണ്ട്, എങ്ങനെ ബഹുമാനം പ്രകടിപ്പിക്കണം എന്നറിയാം. അദ്ദേഹത്തില്‍ നിന്ന് ഒന്നും പഠിക്കേണ്ട ആവശ്യമില്ല-ആദിത്യനാഥ് പറഞ്ഞു. ആദിത്യനാഥ് കപട വേഷധാരിയാണെന്നും ശിവജിയേയോ ചരിത്രത്തേയോ ആദിത്യനാഥിന് അറിയില്ലെന്നും ഉദ്ദവ് വിമര്‍ശിച്ചിരുന്നു. 

മഹാരാഷ്ട്രയില്‍ പല്‍ഘാര്‍ ലോകസഭ മണ്ഡലത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ രണ്ടായാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സമയത്തില്‍ ബിജെപിയും ശിവസേനയും കനത്ത വാക്‌പ്പോരിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍