ദേശീയം

കോര്‍പ്പറേറ്റ് കൊലകള്‍ നടത്തുന്നവരെ സംരക്ഷിക്കരുത്; വേദാന്തയെ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും ഡിലിസ്റ്റ് ചെയ്യണമെന്ന് ലേബര്‍ പാര്‍ട്ടി 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെയ്പില്‍ 13പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ലണ്ടനില്‍ വേദാന്ത ഗ്രൂപ്പിന് എതിരെ പ്രതിപക്ഷം. ഓഹരി വിപണിയില്‍ നിന്നും വേദാന്ത ഗ്രൂപ്പിനെ ഡിലിസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടി രംഗത്തെത്തി. 

കമ്പനി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ചാണ് ലേബര്‍ പാര്‍ട്ടി രംഗത്ത് വന്നിരിക്കുന്നത്. തൂത്തുക്കുടിയിലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ വേദാന്തയെ ഉടനെ തന്നെ സ്റ്റോക്ക് എക്‌സചേഞ്ചില്‍ നിന്നും ഡിലിസ്റ്റ് ചെയ്യണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നു. വേദാന്തയുടെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലുള്ള തുടരല്‍ സാമ്പത്തികമായി പ്രതികൂല കാലാവസ്ഥ സൃഷ്ടിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. കോര്‍പറേറ്റ് കൊലകള്‍ നടത്തുന്ന തട്ടിപ്പു കമ്പനിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ സംരക്ഷണം നല്‍കേണ്ട കാര്യമില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. 

വര്‍ഷങ്ങളായി ഈ ഇന്റര്‍നാഷ്ണല്‍ കമ്പനി അനധികൃത ഖനനം നടത്തുകയാണെന്നും പ്രകൃതിയേയും ജനത്തേയും നശിപ്പിക്കുകയാണെന്നും പ്രതിപക്ഷം  ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലും സിംബാബ്‌വെയിലും മാത്രമല്ല, ലോകത്തെല്ലായിടത്തും വേദാന്ത മനുഷ്യാവകാശങ്ങള്‍ നശിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ലേബര്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടി. 

ചൊവ്വാഴ്ചയാണ് വേദാന്തയുടെ സ്റ്റെര്‍ലൈറ്റ്  കോപ്പര്‍ പ്ലാന്റിന് എതിരെയുള്ള  ജനകീയ സമരത്തിന് നേരെ പൊലീസ് വെടിവെയ്പ് നടത്തിയത്. അന്നും രണ്ടു ദിവസങ്ങളുമായി നടന്ന സംഘര്‍ഷത്തില്‍ പതിമൂന്നു പേര്‍ മരിച്ചിരുന്നു. നാല് ദിവസം പിന്നിട്ടും തൂത്തുക്കുടി ശാന്തമായിട്ടില്ല. വെടിവെയ്പിനെതിരെ കനത്ത പ്രതിഷേധമാണ് വേദാന്ത ഗ്രൂപ്പിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരെ നടന്നുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി