ദേശീയം

സുരക്ഷാ സന്നാഹങ്ങള്‍ മറികടന്ന് യുവാവ് പ്രധാനമന്ത്രിയുടെ വേദിയില്‍; അമ്പരന്ന് ഉദ്യോഗസ്ഥര്‍

സമകാലിക മലയാളം ഡെസ്ക്

ശാന്തിനികേതന്‍: പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നെത്തിയ യുവാവ് വേദിയിലെത്തി നരേന്ദ്രമോദിയുടെ കാല്‍തൊട്ടു വണങ്ങി. പശ്ചിമ ബംഗാളിലെ നാദിയ സ്വദേശിയായ സ്വപന്‍ മാരിത് ആണ് സുരക്ഷാ സന്നാഹങ്ങള്‍ നോക്കുകുത്തിയാക്കി പ്രധാനമന്ത്രിയുടെ വേദിയിലെത്തിയത്. വിശ്വഭാരതി സര്‍വകലാശാലയുടെ ചടങ്ങിലായിരുന്നു സംഭവം. 

രാജ്യത്തെ ഏറ്റവും സുരക്ഷാ സന്നാഹങ്ങളുള്ളയാളാണ് പ്രധാനമന്ത്രി. സുരക്ഷ മറികടന്ന് സ്വപന്‍ വേദിയിലെത്തിയത് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. ചടങ്ങില്‍ പങ്കെടുത്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തുടങ്ങിയവര്‍ വേദിയില്‍നിന്ന് ഇറങ്ങിയതിനു തൊട്ടുപിന്നാലെയാണ് സംഭവം.

ഒരാള്‍ വേദിയിലേക്ക് ഓടിയടുക്കുന്നതു കണ്ട് ആദ്യം അമ്പരന്ന പ്രധാനമന്ത്രി പെട്ടെന്നു തന്നെ സംയമനം വീണ്ടെടുത്തു. പ്രധാനമന്ത്രിയുടെ കാലില്‍ തൊട്ടു വണങ്ങിയ യുവാവ് ടഗോറിന്റെ ഒരു ചിത്രം സമ്മാനിച്ചു. വിശ്വഭാരതി വൈസ് ചാന്‍സലര്‍ തൊട്ടടുത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഞൊടിയിടയില്‍ വേദിയില്‍ കുതിച്ചെത്തിയ എസ്പിജി കമാന്‍ഡോകള്‍ സ്വപനെ കീഴടക്കി. 

ഇയാളെ പിന്നീട് ബോല്‍പുര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. സ്വപന് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ അതീവ സുരക്ഷാ സന്നാഹം മറികടന്ന് ഒരാള്‍ പ്രധാനമന്ത്രിയുടെ വേദിയില്‍ എത്തിയത് ഉന്നതതലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍