ദേശീയം

മോദി സര്‍ക്കാര്‍ നല്‍കുന്നത് വാഗ്ദാനങ്ങള്‍, വാഗ്ദാനങ്ങള്‍, വാഗ്ദാനങ്ങള്‍ മാത്രമെന്ന് ബിജെപി എംപി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ നാലാംവാര്‍ഷികത്തില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ ആരോപിച്ചു.

മോദി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രതികരണം.'വാഗ്ദാനങ്ങള്‍, വാഗ്ദാനങ്ങള്‍, വാഗ്ദാനങ്ങള്‍ മാത്രം' എന്നതാണ് ബിജെപിയുടെ നാലുവര്‍ഷത്തെ ഭരണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ വിമര്‍ശിച്ചു.

കര്‍ണാടക തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയെ ജയില്‍, വില വര്‍ധന, പക്കോര എന്ന അര്‍ത്ഥം വരുന്ന പിപിപി പാര്‍ട്ടിയായി കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ ജനപ്രീതി നേടിയ പാര്‍ട്ടി എന്ന അര്‍ത്ഥം വരുന്ന പോപ്പുലര്‍ പീപ്പിള്‍സ് പാര്‍ട്ടി ആയി മാറിയെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍