ദേശീയം

വീണ്ടും സെല്‍ഫി ദുരന്തം: ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

വിജയവാഡ: സെല്‍ഫിയെടുക്കാനായി ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറിയ 15കാരന് ദാരുണാന്ത്യം. ഉയര്‍ന്ന വോള്‍ട്ടേജിലുള്ള ഇലക്ട്രിക് കമ്പിയില്‍ തട്ടിയാണ് പഗഡല രാംസായ് എന്ന യുവാവിന് പരിക്കേറ്റത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. 

സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയ രാംസായ് സെല്‍ഫിയെടുക്കാന്‍ വേണ്ടി ട്രെയിനിന് മുകളിലേക്ക് കയറുകയായിരുന്നു. ട്രെയിനിന് മുകളില്‍ കയറിയ ഉടന്‍ തന്നെ ഉയര്‍ന്ന വോള്‍ട്ടേജിലുള്ള ലൈന്‍ കമ്പിയില്‍ തട്ടി കുട്ടി താഴേക്ക് വീഴുകയായിരുന്നു.

ശബ്ദം കേട്ടെത്തിയ റെയില്‍വേ ജീവനക്കാര്‍ പൊള്ളലേറ്റ് കിടക്കുന്ന രാംസായിയെ ആണ് കണ്ടത്. 95 ശതമാനവും പൊള്ളലേറ്റ യുവാവിനെ ആദ്യം തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് വിജയവാഡയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍