ദേശീയം

ജമ്മു കശ്മീര്‍ ബിജെപി സംസ്ഥാന സെക്രട്ടറിയേയും സഹോദരനേയും വെടിവെച്ച് കൊന്നു; പ്രദേശത്ത് കര്‍ഫ്യൂ

സമകാലിക മലയാളം ഡെസ്ക്

ജമ്മു: ബിജെപിയുടെ ജമ്മു കശ്മീര്‍ സംസ്ഥാന സെക്രട്ടറിയേയും സഹോദരനേയും അക്രമികള്‍ വെടിവെച്ചു കൊന്നു. സംസ്ഥാന സെക്രട്ടറി അനില്‍ പരിഹറും സഹോദരന്‍ അജിത്തുമാണ് വെടിയേറ്റ് മരിച്ചത്. കശ്മീരിലെ കിഷ്ത്വറില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. 

സ്വന്തം കടയില്‍നിന്ന് മടങ്ങി വരികയായിരുന്ന ഇവര്‍ക്ക് നേരെ തൊട്ടടുത്ത് നിന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരുടെ വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരങ്ങള്‍ വീട്ടിലേക്ക് മടങ്ങിവരുന്നതും കാത്ത് അക്രമികള്‍ വഴിയില്‍ നില്‍ക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമണം. തീവ്രവാദ സംഘടനയാണോ അതോ ക്രമിനലുകളാണോ കൊലപാതകം നടത്തിയത് എന്ന് ഉറപ്പായിട്ടില്ല. 

കൊലപാതകം അക്രമണങ്ങള്‍ക്ക് കാരണമാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അശോക് കൗള്‍ കൊലപാതകത്തെ അപലപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് ഒരു ബിജെപി നേതാവ് ജമ്മുവില്‍ കൊല്ലപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍