ദേശീയം

'സെമിഫൈനലില്‍' ഒരു മുഴം മുന്നേ ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് ഡിസംബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പട്ടിക ബിജെപി പുറത്ത് വിട്ടു. മധ്യപ്രദേശിലെ 177 സീറ്റുകളിലും തെലങ്കാനയിലെ 28 ഉം മിസോറാമിലെ 24 ഉം സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 

ജിതേന്ദ്ര ഗലോട്ട്, യശോധരാ രാജെ സിന്ധ്യെ, നരോത്തം മിശ്ര എന്നിവരാണ് മധ്യപ്രദേശില്‍ നിന്ന് ജനവിധി തേടുന്ന പ്രമുഖര്‍. വ്യാപം അഴിമതിക്കേസില്‍ ആരോപണ വിധേയനായ മന്ത്രി ലക്ഷ്മികാന്ത് ശര്‍മ്മയുടെ സഹോദരനായ ഉമാക്രാന്ത് ശര്‍മ്മയ്ക്ക് ബിജെപി സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. സിര്‍നോജ് മണ്ഡലമാണ് ഉമാക്രാന്തിന് നല്‍കിയത്. ലക്ഷ്മികാന്തിന് തന്നെ സിര്‍നോജ് മണ്ഡലം നല്‍കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. 1993 മുതല്‍ 2008 വരെ ഉമാക്രാന്താണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. വ്യാപം അഴിമതിക്ക് പിന്നാലെ 2013 ലെ തിരഞ്ഞെടുപ്പില്‍ ഉമാക്രാന്ത് ദയനീയമായി പരാജയപ്പെട്ടിരുന്നു. 

ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ടത്. കോണ്‍ഗ്രസും ഇന്ന് പട്ടിക പുറത്ത് വിടുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു