ദേശീയം

കള്ളം പറയുന്ന യന്ത്രങ്ങളാണ് പ്രതിപക്ഷത്തെ ചില നേതാക്കള്‍; രാഹുലിനെ ഉന്നം വെച്ച് മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യരൂപികരണ ശ്രമത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ തലവര മാറ്റുവാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ തങ്ങളുടെ ഭരണ വംശത്തെ നിലനിര്‍ത്താനാണ് മറ്റ് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം എന്ന് മോദി പറഞ്ഞു. 

എകെ47നില്‍ നിന്നും വെടിയുതിര്‍ക്കുന്ന കണക്കെയാണ് ചില പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കള്ളം പറയുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യരൂപീകരണത്തില്‍ ശ്രദ്ധ കൊടുക്കേണ്ടതില്ല. നമ്മുടെ പട്ടാളത്തെ അപമാനിക്കുകയും, രാജ്യത്തിന്റെ നേട്ടങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടികളെ ജനങ്ങള്‍ വെറുത്തുകൊള്ളുമെന്നും മോദി പറഞ്ഞു. 

പേരെടുത്ത് പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം എങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തന്നെയാണ് മോദി ലക്ഷ്യം വെച്ചതെന്ന് വ്യക്തമാണ്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ നുണകള്‍ അനുദിനം പറയുകയാണെന്ന് നേരത്തേ ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി