ദേശീയം

ഭാര്യയുടെ കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു: കശാപ്പുകാരനായ ഭര്‍ത്താവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. കശാപ്പ് തൊഴില്‍ ചെയ്യുന്നയാളാണ് കൊലയാളിയെന്ന് പോലീസ് പറഞ്ഞു. പശ്ചിമബംഗാളിലെ 24പര്‍ഗാനാസ് ജില്ലയില്‍ മദ്ധ്യം ഗ്രാമിനടുത്താണ് സംഭവം. 

ജോജ്‌റ സ്വദേശിയായ അബ്ദുള്‍ ഹസന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ സാക്കിര്‍ ഹുസൈന്‍, ഭാര്യ മാര്‍ജിനാ ബീബി എന്നിവരെ മധ്യംഗ്രാം പൊലീസ് അറസ്റ്റു ചെയ്തു. ഇറച്ചിവെട്ട് തൊഴില്‍ ചെയ്യുന്ന സാക്കിര്‍ തെളിവ് നശിപ്പിക്കാനായി ശരീരഭാഗങ്ങള്‍ ഛേദിച്ച് പലയിടത്തായി കുഴിച്ചിടുകയായിരുന്നു. ഇവ പിന്നീട് പൊലീസ് കണ്ടെടുത്തു. 

സാക്കിര്‍ ഹുസൈന്റെ ഭാര്യയുമായി കൊല്ലപ്പെട്ട അബ്ദുള്‍ ഹസന് ഉണ്ടായിരുന്ന ബന്ധം അറിഞ്ഞതിന്റെ വൈരാഗ്യത്തിനാണ് കൊലപാതകം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍