ദേശീയം

രാമക്ഷേത്രം നിര്‍മ്മിക്കാന്‍ പ്രധാന തടസം കോണ്‍ഗ്രസ്: യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്


റായ്പുര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് പ്രധാന തടസം കോണ്‍ഗ്രസാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ രാമക്ഷേത്രം  വേണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ജനവികാരത്തെ മാനിക്കുന്നു. ഭരണഘടനയ്ക്ക് അനുസൃതമായി എന്തും ഇക്കാര്യത്തില്‍ ചെയ്യുമെന്ന് അദ്ദേഹം  വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

നേരത്തെ ഛത്തീസ്ഗഢില്‍ റാലിയെ അഭിസംബോധനെ ചെയ്യുന്നതിനിടെയും ആദിത്യനാഥ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഢില്‍ മാവോവാദം വളര്‍ത്തിയത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ക്ക് ഭീഷണിയായ മാവോവാദികളെ നേരിടാന്‍ ബിജെ.പി സര്‍ക്കാര്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് രാജ്യസുരക്ഷയെ ബലികഴിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു