ദേശീയം

മത്സ്യബന്ധന ബോട്ടും കപ്പലും കൂട്ടിയിടിച്ച് അപകടം: ഒരാളെ കാണാനില്ല, തിരച്ചിൽ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മത്സ്യബന്ധന ബോട്ടും കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി.  മുംബൈയിലാണ് സംഭവം. ഏഴു പേരടങ്ങിയ മോർണിങ്​ സ്​റ്റാർ എന്ന മത്സ്യബന്ധന ബോട്ടാണ്​ കപ്പലുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. 

വസായ്​ തീരത്തു നിന്ന്​ 15 നോട്ടിക്കൽ മൈൽ അകലെ ഞായറാഴ്​ച പുലർച്ചെ 1.10ഒാടെയാണ്​ അപകടമുണ്ടായത്​. കൂട്ടിയിടിയുടെ ആഘാതത്തിൽ ബോട്ടിൽ നിന്ന്​ കടലിലേക്ക്​ വീണ ബബൻ പാൽ(42) എന്നയാളെ കുറിച്ച്​ ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇയാൾക്കു വേണ്ടി  തിരച്ചിൽ ഉൗർജ്ജിതമാക്കിയിട്ടുണ്ട്​. തീരരക്ഷാസേനയുടെ ചാർളി എന്ന ഇൻറർ ഹെലികോപ്​റ്റർ യാനവും ചേതക്​ ഹെലികോപ്​റ്ററും പെട്രോൾ യാനവും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്​​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി