ദേശീയം

രാമക്ഷേത്രനിര്‍മ്മാണം നൂറ് കോടി ഹിന്ദുക്കളുടെ വൈകാരികവിഷയം; മുസ്ലീങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ രാമക്ഷേത്രം വേണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാന്‍ ഹസ്സന്‍ റിസ് വി. മുസ്ലീങ്ങള്‍ക്ക് സമാധനപരമായി ജീവിക്കാന്‍ അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോധ്യയെ ചൊല്ലി സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സമുദായ സൗഹാര്‍ദ്ദം ശക്തിപ്പെടാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ കേസില്‍ ഉടന്‍ വാദം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ പതിനാലാം തിയ്യതി ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് നിര്‍ഭയമായി മുസ്ലീങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് വിവിധ സംഘടനകള്‍ ഉന്നയിക്കുന്നത്. നിലവിലെ സ്ഥിതി മെച്ചപ്പെടുന്നതിന് കമ്മീഷന്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

അയോധ്യയില്‍ മുസ്ലീംപള്ളി സ്ഥാപിക്കുന്നതിനുള്ള ഒരു സാധ്യതയും നിലനില്‍ക്കുന്നില്ല. നൂറ് കോടി ഹിന്ദുക്കളുടെ വൈകാരിമായ വിഷയമാണ് അയോധ്യയിലെ ക്ഷേത്രനിര്‍മ്മാണമെന്നും അദ്ദേഹം പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''