ദേശീയം

ഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് ഭർത്താവ് ഫാനിൽ തൂങ്ങി ആത്മഹത്യചെയ്തു; മൃതദേഹം കണ്ടെത്തിയത് ദുർ​ഗന്ധം വമിച്ചതിനെത്തുടർന്ന്  

സമകാലിക മലയാളം ഡെസ്ക്

നവിമുംബൈ: ഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് മദ്ധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു. 40കാരനായ ശങ്കർ ഭോലേക്കർ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ ഏകദേശം മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. നവിമുംബൈ ഖാന്‍സോലി എന്ന സ്ഥലത്താണ് സംഭവം. 

ശങ്കറിന്റെ വീട്ടിൽ നിന്ന് ദുർ​ഗന്ധം വമിച്ചതിനെതുടർന്ന് സംശയം തോന്നിയ സമീപവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധന നടത്തിയപ്പോഴാണ് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ശങ്കറിന്റെ മൃതദേഹം കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. 

കുടുംബവഴക്കിനെത്തുടർന്ന് മൂന്ന് ദിവസം മുൻപ് ശങ്കറിന്റെ ഭാര്യ ഇയാളുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നെന്നും പിന്നീട് ശങ്കർ കടുത്ത മാനസികവിഷമത്തിലായിരുന്നെന്നും പൊലീസ് പറയുന്നു.  ഇതുതന്നെയാകാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നി​ഗമനം. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചെന്നും ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും പൊലീസ് പറഞ്ഞു. ഇരുവർക്കുമിടയിലെ വഴക്കിന് പിന്നിലെ കാരണം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി