ദേശീയം

റഫാല്‍ ഇടപാട് :  കരാര്‍ നടപടിക്രമങ്ങള്‍ പാലിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ ; വില സംബന്ധിച്ച  രേഖകള്‍ സുപ്രിംകോടതിക്ക് കൈമാറി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : റഫാല്‍ വിമാന ഇടപാടിന്റെ രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിക്ക് കൈമാറി. ഇടപാടിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ മുദ്രവെച്ച കവറിലാണ് കോടതിക്ക് നല്‍കിയത്. നേരത്തെ വില സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് ദേശസുരക്ഷയെ ബാധിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. തുടര്‍ന്ന് എന്തുകൊണ്ട് സീല്‍ ചെയ്ത കവറില്‍ കോടതിയെ അറിയിച്ചുകൂടാ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇതനുസരിച്ചാണ് വില സംബന്ധിച്ച വിവരങ്ങള്‍ കോടതിക്ക് കൈമാറിയത്. 

നയങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് റഫാല്‍ ഇടപാട് നടപ്പാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പ്രതിരോധ വകുപ്പിന്റെ ഡിഫന്‍സ് പ്രൊക്യുയര്‍മെന്റ് പ്രൊസീഡിയര്‍ 2013 പ്രകാരമാണ് റഫാല്‍ വിമാന നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഒരു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു തീരുമാനം. ഇടപാടിന് പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള സമിതി  2015 മെയ് 13 ന് റഫാല്‍ കരാറിന് അനുമതി നല്‍കിയെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.  

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്കും നല്‍കിയിട്ടുണ്ട്. വെളിപ്പെടുത്താന്‍ കഴിയുന്ന വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്ന് സുപ്രിംകോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസ് ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത